
കാർഡ് പേയ്‌മെന്‍റുകൾക്ക് ‘പുതിയ നിബന്ധന’; ബാങ്കുകള്‍ക്കും പേയ്‌മെന്‍റ് ദാതാക്കള്‍ക്കും നിര്‍ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
ഉപഭോക്താക്കൾ KNET ഡെബിറ്റ് കാർഡുകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കുമ്പോൾ അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് (CBK) നിരോധിച്ചു. ഇത് സംബന്ധിച്ച് എല്ലാ പ്രാദേശിക ബാങ്കുകൾക്കും ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഇ-മണി സേവന ദാതാക്കൾക്കും സിബികെ കർശന നിർദേശം നൽകി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ബാങ്കിന്റെ ഈ നടപടി. പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങൾ വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴിയോ ഏത് രീതിയിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് നടത്തിയാലും ഈ നിരോധനം ബാധകമാണ്. ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന വ്യാപാരികളുമായുള്ള എല്ലാ ഉടമ്പടികളിലും, കാർഡ് ഉപയോഗത്തിന് ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥ വ്യക്തമായി ഉൾപ്പെടുത്തണം. നിര്‍ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അവരുടെ പേയ്‌മെന്റ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുക ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. ഒരു മാസത്തെ സമയപരിധി: വ്യാപാരികളുമായുള്ള നിലവിലുള്ള എല്ലാ കരാറുകളും പുതിയ നിർദേശങ്ങൾക്കനുസൃതമായി ഒരു മാസത്തിനകം അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യണം. സാമ്പത്തിക മേഖലയിൽ ഉപഭോക്തൃ സംരക്ഷണവും ന്യായമായ സമ്പ്രദായങ്ങളും ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെൻട്രൽ ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ സേവനങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും സി.ബി.കെ. മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ തുടക്കം; ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ കരുത്ത്
കുവൈറ്റിൽ ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമായി, തുടർച്ചയായി പത്താം വർഷവും വാർഷിക ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. ഇൻഫ്ലുവൻസ, ന്യൂമോകോക്കസ് പോലുള്ള സീസണൽ വൈറസുകളും ബാക്ടീരിയകളും രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണെന്നും, ഇവയ്ക്കെതിരായ പ്രതിരോധം ഉറപ്പാക്കുന്നത് മുൻഗണനാ വിഷയമാണെന്നും ആണ് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡോ. അൽ-സനദ് വ്യക്തമാക്കിയത്.
സെപ്റ്റംബർ പകുതിയോടെ സജീവമാകുന്ന ഈ രോഗാണുക്കളുടെ വ്യാപനം മേയ് വരെ തുടരുമെന്നും ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരാണ് ഗുരുതരമായ സങ്കീർണ്ണതകൾക്ക് ഏറ്റവും കൂടുതൽ ഇരയാകാൻ സാധ്യതയുള്ള വിഭാഗങ്ങൾ എന്ന് ഡോ. അൽ-സനദ് മുന്നറിയിപ്പ് നൽകി.
കുവൈറ്റിൽ അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റിലെ യു.എസ്. സൈനിക ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കുളിമുറിയിലാണ് ഇയാളെ കഴുത്തിൽ ബെൽറ്റ് കുരുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ, സൈനികൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നു സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പായി കരുതുന്ന രേഖയും കണ്ടെത്തി. മൃതശരീരം ഫോറൻസിക് വിഭാഗത്തിന് കൈമാറി, തുടർന്ന് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)