കുവൈറ്റിലെ സാൽമിയ ഏരിയയിലെ ഇന്നലെ വൈകുന്നേരം പൊതുനിരത്തിൽ വെച്ച് പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി. കൊലപാതകശ്രമത്തിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഭാര്യയെ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് ആക്രമി
തന്റെ പോക്കറ്റിൽ നിന്ന് മൂർച്ചയുള്ള കത്തി എടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. കുത്തേറ്റ കുവൈറ്റ് സ്വദേശിയും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമല്ലെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5