കുവൈറ്റിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പ്രവാസികൾ മരിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഒരു പ്രവാസി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സ്വദേശിയെ അൽസബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാബർ ബ്രിഡ്ജിന് സമീപം ബോട്ട് മറിഞ്ഞാണ് മറ്റൊരു പ്രവാസി മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. അപകടങ്ങളിൽ മരിച്ച രണ്ടുപേരും ഈജിപ്തുകാരാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5