കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്തെ ജോലി നിരോധനം നടപ്പിലാക്കുന്നത് തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്പെക്ഷൻ ടീം. ഈ മാസം 3 മുതൽ 16 വരെയുള്ള കാലയളവിൽ 25 കമ്പനികളുടെ 23 സൈറ്റുകളിലായി തുടർച്ചയായി നിയമലംഘനം നടത്തിയതിന് 26 തൊഴിലാളികളെ സംഘം അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിനുമായി ഉച്ചകഴിഞ്ഞുള്ള തൊഴിൽ നിരോധനം പാലിക്കണമെന്ന് അതോറിറ്റി ബിസിനസ്സ് ഉടമകളോട് ആവശ്യപ്പെട്ടു. അതിനിടെ, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് ടീമിന്റെ റിപ്പോർട്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5