കുവൈറ്റ് മുനിസിപ്പാലിറ്റി ജലീബ് അൽ ഷുയൂഖ് , സാദ് അൽ-അബ്ദുല്ല പ്രദേശങ്ങളിൽ നിന്ന് 28 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്തു. മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, ജഹ്‌റയുടെ തെക്ക് ഭാഗത്തുള്ള സാദ് അൽ അബ്ദുല്ല പ്രദേശത്ത് നിന്ന് 15 കാറുകളും ജിലീബിൽ നിന്ന് 13 കാറുകളുമാണ് നീക്കം ചെയ്തത്. ജിലീബ് അൽ ശുയൂഖിൽ നടത്തിയ പരിശോധന വഴി ഉപേക്ഷിക്കപ്പെട്ട 15 കാറുകൾ നീക്കം ചെയ്ത് മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ സൈറ്റിലേക്ക് അയച്ചതായി ഫർവാനിയ മുനിസിപ്പാലിറ്റിയിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ഡോ. നാസർ അൽ റാഷിദി പറഞ്ഞു. കാറുകളുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5