വിവിധ വിഭാഗങ്ങളിലായി 170 ഓളം ജോർദാനിയൻ അധ്യാപകർക്ക് കുവൈറ്റ് വർക്കിംഗ് കോൺട്രാക്‌ട് നൽകുമെന്ന് ജോർദാനിലെ അംബാസഡർ അസീസ് അൽ ദൈഹാനി വ്യാഴാഴ്ച പറഞ്ഞു. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധികൾ നടത്തിയ എഴുത്തുപരീക്ഷയിലും, അഭിമുഖത്തിലും വിജയിച്ച ശേഷമാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതെന്ന് അംബാസഡർ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർ കുവൈറ്റിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു നല്ല കൂട്ടിച്ചേർക്കലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ