ബാലൻസ് ഇല്ല!!കുവൈറ്റിൽ ആറുമാസത്തിനിടയിൽ മടങ്ങിയത് രണ്ടായിരത്തോളം ചെക്കുകൾ

കുവൈറ്റിൽ ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്ത് ബൗൺസ് ആയ ചെക്കുകൾ 1973 എണ്ണമാണ്
2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയേറെ ചെക്കുകൾ മടങ്ങിയതെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021ലെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 275 ചെക്കുകളുടെ വർധനയാണ് വന്നിട്ടുള്ളത്. 

2022 ലെ ആദ്യ ആറ് മാസങ്ങളിൽ ബാലൻസ് ഇല്ലായ്മയുടെ പേരിൽ മടങ്ങിയ ചെക്കുകളുടെ മൂല്യം ഏകദേശം 30 മില്യൺ ദിനാർ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24.1 മില്യൺ ദിനാർ ആയിരുന്നു. 2021ലെ ഇതേ കാലയളവിലെ 1,245 ഉപഭോക്താക്കളെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം ചെക്കുകൾ സമർപ്പിച്ച ഉപഭോക്താക്കളുടെ എണ്ണം 1,303 ഉപഭോക്താക്കളായി വർധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളുംഅറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy