കുവൈറ്റിൽ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് അനധികൃതമായി മദ്യം നിർമ്മിക്കുന്ന ഫാക്ടറി പിടിച്ചെടുക്കുകയും ഒരു ഏഷ്യൻ സ്ത്രീയെയും, പുരുഷന്മാരെയും ഫിൻറാസ് ഏരിയയിലെ കെട്ടിടത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, പബ്ലിക് സെക്യൂരിറ്റി അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജീബ് എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി, സ്ഥലത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU