കുവൈറ്റിലെ അന്തരീക്ഷ താപനിലയിൽ അടുത്ത വ്യാഴാഴ്ച മുതൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിലെ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. താപനില കുറയാനുള്ള കാരണം അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് വീശുന്ന കാറ്റിന്റെ വർദ്ധനവാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അടുത്ത കുറച്ചു ദിവസങ്ങൾക്കകം താപനില 44-42 ഡിഗ്രി സെൽഷ്യസിൽ എത്തുകയും, കുറഞ്ഞ താപനില 25-28 ഡിഗ്രി സെൽഷ്യസിന് ഇടയിൽ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5