ചില രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുള്ള താമസകാര്യ വിഭാഗത്തിന് വാക്കാൽ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത് . ഈ തീരുമാനം നിലവിൽ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്. മാനവ ശേഷി സമിതിയുടെ ഓൺലൈൻ സംവിധാനം വഴി അപേക്ഷ സമർപ്പിച്ച സ്ഥാപനങ്ങൾക്ക് അപേക്ഷ സ്വീകരിച്ചത് അല്ലാതെ അംഗീകാരമോ, മറ്റു പ്രതികരണമോ ലഭിച്ചിട്ടില്ല. കുറച്ചു നാളുകൾക്കു മുൻപ് വിദേശികൾക്ക് കുടുംബ വിസ, സന്ദർശക വിസ എന്നിവ നൽകുന്നത് ആഭ്യന്തരമന്ത്രാലയം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചില രാജ്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. എന്നാൽ ഏത് രാജ്യക്കാർക്ക് ആണ് താൽക്കാലികമായി തൊഴിൽ വിസ നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2