സ്മാർട് റിക്രൂട്മെൻ്റ് നടത്താനൊരുങ്ങി കുവൈറ്റ്. 20 പ്രഫഷനൽ തസ്തികകളിലേക്കാണ് റിക്രൂട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന നടത്തി യോഗ്യരായവരെ മാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ചില അധ്യാപക ജോലിയിൽ (ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ) നടപ്പാക്കിയ നിയമം വർഷാവസാനത്തോടെ ഐടി, എൻജിനീയറിങ് തുടങ്ങി 20 തസ്തികകളിലേക്കും വ്യാപിപ്പിക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനൊപ്പം മികവുള്ളവരെ മാത്രം രാജ്യത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ പരിശോധനയ്ക്ക് നേതൃത്വം നൽകും. കുവൈത്തിൽ എത്തിയ ശേഷം നടത്തുന്ന പ്രായോഗിക പരീക്ഷയിൽ വിജയിക്കുന്നവർക്കാകും വർക്ക് പെർമിറ്റ് ലഭിക്കുക എന്നതാണ് മറ്റൊരു വ്യവസ്ഥ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s