കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു യുവതി മരിക്കുകയും ഒരു യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്താണ് അപകടം നടന്നത്. കുവൈത്ത് സ്വദേശിനിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2