കുവൈത്ത്: കരാർ കമ്പനി ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കുവൈത്തിൽ 13 പ്രവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി . സാൽമിയയിലെ കെട്ടിടത്തിന് മുകളിൽ കയറിയാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 13 പ്രവാസികളും ഒരേ രാജ്യക്കാരാണെന്നും ഒരു കരാർ കമ്പനിയുടെ വാണിജ്യ സന്ദർശന വിസയിലാണ് രാജ്യത്തേക്ക് എത്തിയതെന്നുമാണ് വിവരം. ഇവരെയെല്ലാം സുരക്ഷാസേന നിയന്ത്രണത്തിലാക്കി. നിലവിൽ ഇവർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക നൽകിയ ശേഷം എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്താനും രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയാനും നിർദ്ദേശം നൽകിയതായാണ് വിവരം. ഇവരെ നിയമിച്ച കമ്പനിക്കെതിരെ നിയമ നടപടികളും സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2