കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം. ഇറ്റാലിയൻ ഭക്ഷണങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയുമായി ലുലു ഹൈപർ മാർക്കറ്റിൽ ഇറ്റാലിയൻ വാരത്തിന് തുടക്കമായി. ഒക്ടോബർ 12നാണ് ‘ഇറ്റാലിയൻ പ്രമോഷൻ 2022’തുടങ്ങിയത്. ഒക്ടോബർ 18 വരെ പരിപാടി ഉണ്ടാകും. ലുലു ഹൈപർ മാർക്കറ്റിന്റെ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും നടക്കുന്ന മേളയിൽ ഇതോടനുബന്ധിച്ച് പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഇറ്റാലിയൻ ബ്രാൻഡുകളിൽനിന്നുള്ള ഒറിജിനൽ ഉൽപന്നങ്ങൾ പ്രത്യേക വിലകളിൽ ഇവിടെ കിട്ടും. ഇറ്റാലിയൻ വിഭവങ്ങളുമായി പ്രത്യേക ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഇറ്റാലിയൻ സ്മാരകങ്ങളുടെ വലിയ കട്ടൗട്ടുകളും ചിത്രങ്ങളുമായി മേളയിലെ പ്രധാന ആകർഷണം. പരമ്പരാഗത ഇറ്റാലിയൻ നൃത്ത പ്രകടനങ്ങളുടെ പ്രദർശനവും കാണാനും സന്ദർശകർക്ക് അവസരമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB