the united nationsപാലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം, രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കാൻ പാലസ്തീനികൾക്ക് അവകാശമുണ്ട്; പിന്തുണ അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ വീണ്ടും പാലസ്തീന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. പാലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും സ്വയം നിർണയാവകാശം ഉൾപ്പെടെയുള്ള രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കാൻ പാലസ്തീനികൾക്ക് അവകാശമുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ നാലാം കമ്മിറ്റിയിൽ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മുഹമ്മദ് അൽ സവാഗ് ആണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്. നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടുകയും ഐക്യരാഷ്ട്ര സഭ അംഗത്വത്തിൽ ചേരുകയും ചെയ്തു എന്നതാണ് യു.എന്നിന്റെ ഏറ്റവും പ്രധാന നേട്ടമെന്നും അത്തരത്തിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ മേൽനോട്ടത്തിലുള്ള യു.എന്നിന്റെ എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Related Posts

Leave a Reply

Your email address will not be published. Required fields are marked *