കുവൈറ്റി സിറ്റി : കുവൈറ്റിൽ സംശയാസ്പദമായ അപ്പാർട്ടുമെന്റുകൾ നിരീക്ഷിക്കാൻ കാമ്പെയ്‌നുകൾ ആരംഭിച്ച് അധികൃതർ. നിയമലംഘകരെ പിടികൂടാൻ വിവിധ ഗവർണറേറ്റുകളിലെ സുരക്ഷാ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദും മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സംശയാസ്പദമായതും നിയമം ലംഘിക്കുന്നതുമായ പ്രതിദിന വാടക അപ്പാർട്ട്‌മെന്റുകൾ നിരീക്ഷിക്കുന്നതിനാണ് സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നത്. സുരക്ഷാ ടീമുകളെ രൂപീകരിച്ച് രാജ്യത്തെ ഗവർണറേറ്റുകളിൽ സ്ഥിരതയില്ലാത്തതും നിയമം ലംഘിക്കുന്നതുമായ പ്രവൃത്തികൾക്കായി അപ്പാർട്ട്‌മെന്റുകൾ ഉപയോഗിക്കുന്നവരെ റെയ്‌ഡ് ചെയ്യുന്നതിനും സംശയാസ്പദമായ അപ്പാർട്ട്‌മെന്റുകൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രാപ്പകലില്ലാതെ പ്രവർത്തിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB