fire forceതീപിടുത്തം; കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടം ഒഴിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കെട്ടിടത്തിൽ തീപടർന്നത് fire force. ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അ​ഗ്നിശമന സേന എത്തിയതിനാൽ തീപിടുത്തം വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളോടെ ആളപായമോ ഉണ്ടാക്കിയിട്ടില്ല. ഹവല്ലി, സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് തക്കസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കെട്ടിടത്തിലെ താമസക്കാരെ അ​ഗ്നിശമന സംഘം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *