ബോംബാക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് ജസീറ എയർവെയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ടർക്കിഷ് ട്രാബ്സൺ എയർപോർട്ടിലാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തുകയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു ഭീഷണി സന്ദേശം ലഭിച്ചതോടെ ജസീറ എയർവേസ് അധികൃതർ കുവൈറ്റിലെയും രാജ്യങ്ങളിലെയും പ്രാദേശിക അധികാരികളെ ബന്ധപ്പെടുകയും അന്വേഷണവും പരിശോധനയും നടത്തുന്നതിന് എല്ലാ ഫ്ലൈറ്റുകളുടെയും വിവരങ്ങൾ നൽകുകയും ചെയ്തു ജസീറ എയർവേസിന്റെ സുരക്ഷാ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി സുരക്ഷാ നടപടിക്രമങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന കാലതാമസത്തിന് കമ്പനി ഖേദം രേഖപ്പെടുത്തി കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt