assemblyകുവൈത്ത് ദേശീയ അസംബ്ലി സമ്മേളനത്തിന് ഇന്നു തുടക്കം

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അസംബ്ലി ചേരും assembly. ദേശീയ അസംബ്ലിയുടെ ചില കമ്മിറ്റികളുടെ ഒഴിവുള്ള സീറ്റുകൾ നികത്തൽ, അറബ് പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവയാണ് അസംബ്ലിയിൽ പ്രധാനമായും ചർച്ചയാവുക. 2011-16, 2018-20 സാമ്പത്തിക വർഷങ്ങളിലെ സർക്കാർ വകുപ്പുകളുടെ അന്തിമ പ്രസ്താവനകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചചെയ്യും. വീട്ടുജോലിക്കാരുടെ പേര് മാറ്റം സംബന്ധിച്ച പ്രശ്നവും വ്യവസായിക ലോട്ടുകളുടെ വിതരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രാദേശിക കാർഷിക ഉൽ‌പന്നങ്ങൾ നേരിടുന്ന തടസ്സങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ സമിതികൾ രൂപവത്കരിക്കാനുള്ള അഭ്യർഥനകളിലും തീരുമാനമുണ്ടായേക്കും. യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വാങ്ങുന്നതിനുള്ള കരാറിലെ ലംഘനങ്ങൾ അന്വേഷിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്ന കാര്യവും ദേശീയ അസംബ്ലിക്ക് മുമ്പാകെയുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 87, 90, 104, 106 എന്നിവ വ്യക്തമാക്കാൻ ഭരണഘടനാ കോടതിയോടുള്ള അഭ്യർഥനയും പരിഗണനാവിഷയമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Related Posts

Leave a Reply

Your email address will not be published. Required fields are marked *