കുവൈറ്റ് സിറ്റി; കുവൈറ്റിൽ അപ്പാർട്ട്മെൻറ് കെട്ടിടത്തിൽ തീപിടുത്തം fire force. മെഹബൂലാ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. അപ്പാർട്ട്മെന്റിൽ ഉള്ളവർ ഉടൻ തന്നെ സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിൽ വിവരമറിയിച്ചു. തുടർന്ന് മംഗഫ്, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനാസേന അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. ഇവർ എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമില്ലാതെ തീയണക്കാൻ സാധിച്ചെന്നും സ്ഥലത്തുനിന്ന് എല്ലാവരെയും ഒഴിപ്പിച്ചെന്നും ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc