കുവൈറ്റ് സിറ്റി; കുവൈത്തിൽ വീണ്ടും ലഹരി വേട്ട antidepressants. നിരോധിക ലഹരി വസ്തുവായ ലിക്വിഡ് ക്രാറ്റോം അടങ്ങിയ 24 കുപ്പികൾ പിടിച്ചെടുത്തു. എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ലഹരി വസ്തു പിടിച്ചത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന തപാൽ പാഴ്‌സലിൽ ആണ് ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. പാഴ്സൽ കണ്ട ഉദ്യോഗസ്ഥന് സംശയം തോന്നുകയും അത് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയ്ക്ക് ശേഷം ഒരുതരം ദുർഗന്ധമുള്ള ദ്രാവകം അടങ്ങിയ 24 നീല കുപ്പികൾ കണ്ടെത്തുകയും ചെയ്തു. ഇത് പിന്നീട് മയക്കുമരുന്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc