കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭക്ക് കീഴിലെ ഫത്വ നിയമ നിർമാണ സമിതി മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത് .തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ നിയമനിർമാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.തീരുമാനം നിയമ പരമായി നില നിൽക്കുന്നതല്ലെന്നും സമിതി മേധാവി സലാഹ് അൽ സൗദ് വ്യക്തമാക്കി.2020 ഓഗസ്തിലാണ് 60 വയസ്സിനു മുകളിൽ പ്രായമായ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കൊണ്ട് മാനവ ശേഷി സമിതി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വർഷം ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt