കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ സ്വദേശി പൗരന് ദാരുണാന്ത്യം studio appartment near me. തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ, അഗ്നിശമനസേനാംഗങ്ങളും, ആബുലൻസ് സോനാംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധോയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് സ്വദേശി പൗരനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപൊള്ളലും ശ്വാസം മുട്ടലും ആണ് ഇദ്ദേഹത്തിന്റെ മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc