expatഅഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി ​ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ല; പരാതിയുമായി മലയാളി യുവതി

തിരുവനന്തപുരം: ജോലിക്കായി ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി expat. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് കാണാതായത്. അഞ്ച് വര്‍ഷം മുന്‍പാണ് വിനോദ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയത്. ഭര്‍ത്താവിനെ കണ്ടു കിട്ടണമെന്ന് ആവശ്യവുമായി ഭാര്യ ബിന്ദു നോര്‍ക്കയില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. വിനോദ് കുമാര്‍ നീണ്ട 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയിരുന്നു. കുറച്ച് കാലം നാട്ടിൽ നിന്ന ശേഷം വീണ്ടും അബുദാബിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു. സുഹൃത്തിന്റെ പരിചയത്തിലാണ് അബുദാബിയിൽ ജോലി ശരിയായി അങ്ങോട്ട് പോയത്. 2018ൽ ആണ് വിനോദ് ​ഗൾഫിലേക്ക് പോയത്. എന്നാൽ പിന്നീട് ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതിന് ശേഷം എംബസി മുഖാന്തിരം കുടുംബം ഗള്‍ഫില്‍ അന്വേഷിച്ചിരുന്നു. ആക്സിഡന്റ് കേസുകളിലും വിനോദ് കുമാറിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. നോര്‍ക്കയിലും കുടുംബം വിവരം അറിയിച്ചു. എന്നാൽ അവിടെ നിന്ന് വിനോദിന്റെ വിസയുടെ കാലാവധി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിനോദ് കുമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഭാര്യ പറയുന്നത്. കനത്ത സാമ്പത്തിക ബാധ്യതയാണ് വിനോദ് കുമാറിന്റെ പേരില്‍ നാട്ടില്‍ ഉള്ളത്. ഇതിൽ നിന്ന് കരകയറാനാണ് വിനോദ് വീണ്ടും ​ഗൾഫിലേക്ക് പോയത്. ബിന്ദുവിനും വിനോദ് കുമാറിനും രണ്ട് പെണ്‍കുട്ടികള്‍ ആണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു. തന്റെ ഭർത്താവിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ശ്രമിത്തിലാണ് ബിന്ദു. ഇതിനായി പല സർക്കാർ ഓഫീസുകളിലും കയറി ഇറങ്ങുകയാണ് ഈ യുവതി ഇപ്പോൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *