കുവൈത്തിലെ മുബാറക് അൽ-കബീർ ഏരീയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 11 കാറുകളും ബോട്ടുകളും പിടിച്ചെടുത്തു nissan xterra. മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ച് നവംബർ 22 മുതൽ നവംബർ 25 വരെ ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ഫീൽഡ് കാമ്പെയ്‌നുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട പതിനൊന്ന് കാറുകളും ഒരു ബോട്ടും പിടിച്ചെടുത്ത് ഹോൾഡിംഗ് ഏരിയയിലേക്ക് അയച്ചു. മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് വർക്ക് വിഭാഗം മേധാവി ഫഹദ് അൽ-ഖുറൈഫ ആണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുകയും അവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുകയാണ് ഫീൽഡ് കാമ്പെയ്‌നുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മൊത്തത്തിലുള്ള കാഴ്ചയെ തടസ്സപ്പെടുത്തുന്നതായി കരുതുന്ന എല്ലാ കാര്യങ്ങളും പൊതുഇടങ്ങളിൽ നിന്നും നീക്കം ചെയ്യുകയും എല്ലാ മേഖലകളിലും എല്ലാ റോഡുകളുടെയും പ്രവർത്തനം സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുശുചിത്വവും റോഡുപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn