തിരുവനന്തപുരം: 11 വർഷം മുമ്പ് തിരുവനന്തപുരം ഊരൂട്ടമ്പത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം lover കൊലപാതകമാണെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശിനി വിദ്യയെയും മകളെയുമാണ് കാണാതായത്. ഇവരെ വിദ്യയുടെ കാമുകൻ മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് കൊന്നതാണെന്ന് സമ്മതിച്ചു. താനാണ് വിദ്യയെയും മകൾ ഗൗരിയെയും കൊന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മാഹിൻകണ്ണിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യയെയും മകളെയും തമിഴ്നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണു ദിവ്യ പരിചയപ്പെടുന്നത്. മനു എന്ന പേരിലാണ് മാഹിൻകണ്ണ് വിദ്യയുമായി പ്രണയത്തിലായത്. ഒരുമിച്ചു ജീവിക്കുന്നതിനിടെ ദിവ്യ പെൺകുഞ്ഞിനു ജൻമം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും ഇരുവരും വഴക്കിലാകുന്നതും. ദിവ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2011 ഓഗസ്റ്റ് 18 മുതലാണ് വിദ്യയെയും ഗൗരിയെയും കാണാതായത്. ദിവ്യയെ കാണാതായ ദിവസം അമ്മ രാധ ഒട്ടേറെത്തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീടു മാഹിൻ കണ്ണാണു ഫോൺ എടുത്തത്. ഫോൺ ദിവ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽ ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി. പിന്നീടും തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ അടുത്ത ദിവസം രാവിലെയാണ് ഓൺ ആക്കിയത്. മകളെ കാണാതായി നാല് ദിവസം കഴിഞ്ഞപ്പോൾ വിദ്യയുടെ മാതാപിതാക്കൾ മാറാനെല്ലൂർ പൊലീസിലും പൂവാർ പൊലീസിലും പരാതി നൽകി. തുടർന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, വിദ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നാണ് അറിയിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻകണ്ണിനെ പൊലീസ് വിട്ടയച്ചു. എന്നാൽ ഇതിന് ശേഷം ഇയാളെ വീണ്ടും കാണാതായി. പിന്നീട് നാട്ടിലെത്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെ ഇയാളെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിൽ പൊലീസ് മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഇയാൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഉത്തരവ് നേടിയ മാഹിൻകണ്ണ് പിന്നീട് അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. പിന്നീട് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. അടുത്ത ദിവസംൊ തേങ്ങാപ്പട്ടണത്താണു ദിവ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകൾ ഗൗരിയുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകേ പോയിരുന്നില്ല അതുകൊണ്ട് തന്നെ ആ വിവരം പുറം ലോകം അറിഞ്ഞതുമില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn