കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ rain sounds മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലും തുടരും. കാലവസ്ഥ നിരീക്ഷകൻ ഈസ അൽ റമദാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ രാജ്യത്ത് 22 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച മുതൽ നേരിയ തോതിലുള്ള മഴക്ക് സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn