കുവൈത്ത് സിറ്റി; കുവൈത്തിലുള്ളവർക്ക് ഉംറ തീർത്ഥാടകർക്ക് umrah visas ഇ – വിസ അനുവദിക്കുന്നതിനു വിരലടായാള റെജിസ്ട്രേഷൻ നിർബന്ധമാക്കി. കുവൈത്ത് ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിബന്ധനയുള്ളത്. .കുവൈത്തിനു പുറമെ ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ,എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് വിരലടായാള റെജിസ്ട്രേഷൻ നിർബന്ധമാക്കിയത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തീർത്ഥാടകരുടെ ഡിജിറ്റൽ അനുഭവം സമ്പന്നമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസ അപേക്ഷിക്കുന്ന വേളയിൽ സ്മാർട്ട് ഫോൺ വഴി 6 ഘട്ടങ്ങളിലൂടെയാണ് വിരലടയാള റെജിസിട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഇതിനായി ആദ്യം സ്മാർട്ട്ഫോൺ വഴി സൗദി ബയോ വിസ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അതിന് ശേഷം വിസയുടെ ഇനം നിർണ്ണയിക്കുക. ഇത് പൂർത്തിയായാൽ പാസ്‌പോർട്ടു സ്കാൻ ചെയ്യുക. പിന്നീട് മുൻ ഭാഗത്തെ ക്യാമറ വഴി മുഖത്തിന്റെ ഫോട്ടോ പകർത്തുകയാണ് വേണ്ടത്. പകർത്തിയ ഫോട്ടോ പാസ്‌പോർട്ടിലെ വ്യക്തിഗത ഫോട്ടോയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് പിന്നീട് ചെയ്യേണ്ടത്. ആറാമതും അവസാനവുമായി അപേക്ഷകന്റെ 10 വിരലടയാളങ്ങളും ഇലക്ട്രോണിക് ആയി സ്കാൻ ചെയ്യുക. ഇതോടെ ഈ റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn