വാട്സ്ആപ്പിൽ പഴയ സന്ദേശങ്ങൾ തിരയാൻ ഇനി സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടേണ്ട കാര്യമില്ല whatsapp business web. സന്ദേശം ലഭിച്ച ദിവസങ്ങൾ വെച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വളരെക്കാലം മുൻപ് ലഭിച്ച സന്ദേശം പോലും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറാണിത്. ഇതോടെ, ഉപയോക്താക്കൾക്ക് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതി ഉപയോഗിച്ച് സെർച്ച് ചെയ്താൽ സന്ദേശങ്ങൾ ലഭിക്കുന്നതാണ്.തീയതി ഉപയോഗിച്ച് സന്ദേശം തിരയുന്ന ഫീച്ചറിനെ കുറിച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ വാട്സ്ആപ്പ് സൂചനകൾ നൽകിയിരുന്നു.നിലവിൽ, ഈ ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലെ ഐഒഎസ് 22.24.0.77 അപ്ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ ഉപയോഗിച്ച് ചില ഐഒഎസ് ബീറ്റ ടെസ്റ്റുകൾക്കായാണ് ഇവ പുറത്തിറക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn