കുവൈത്തിലെ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ നിർമ്മാണ പുരോഗതി അധികാരികൾ വിലയിരുത്തി best hospitals in the world. പ്രോജക്ട് ഏറ്റവും സുപ്രധാനമായ പദ്ധതിയായാണ് കണക്കാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി അൽ മസാദം പറഞ്ഞു. മെഡിക്കൽ രംഗത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അവർ. മികച്ച കുവൈത്ത് യുവാക്കളുടെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn