കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ 11 മാസത്തിനിടെ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. ദമ്പതികള്‍ തമ്മിലെ വിയോജിപ്പുകള്‍, പൊരുത്തക്കേടുകള്‍ എന്നിവയും മറ്റ് സാമൂഹിക കാരണങ്ങളും വിവാഹ മോചനത്തിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 11 മാസങ്ങളില്‍ 636 വിവാഹ മോചന കേസുകളാണ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 399 കേസുകള്‍ സ്വദേശികളുടേതും 237 എണ്ണം വിദേശികളുടേതുമാണ്. ഈ കാലയളവില്‍ വിവാഹം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn