കുവൈറ്റ് സിറ്റി:കുവൈത്തിൽ വിവിധ കൊലകേസുകളിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കോടതി capital panishment. ഒരു സുഡാൻ സ്വദേശിക്കും ഈജിപ്ത് സ്വദേശിക്കുമാണ് വധശിക്ഷ വിധിച്ചത്. കുവൈറ്റില്‍ വച്ച് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് സുഡാന്‍ സ്വദേശിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. മൈദാന്‍ ഹവല്ലിയില്‍ വച്ചാണ് കൊലപാതകം നടന്നത്. വാക്കുതർക്കത്തിനൊടുവിലായിരുന്നു കൊലപാതം നടന്നത്. ഫിലിപ്പീൻസ് സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വദേശത്തേക്ക് കടന്നിരുന്നു. മഹ്ബൂലയിലാണ് ഈ കൊലപാതകം നടന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn