കുവൈറ്റ് സിറ്റി: കുവൈത്തിലെ സാൽമിയയിലെ മസാജ് massage service പാർലറുകൾ ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്ന് റെയ്ഡ് നടത്തി. റെയ്ഡിൽ 18 ഏഷ്യൻ സ്വവർഗാനുരാഗികളെ അറസ്റ്റ് ചെയ്തു. മണിക്കൂറിന് 10 ദിനാർ മുതൽ 30 ദിനാർ വരെ നിരക്കിൽ ക്ലയന്റുകൾക്ക് സ്വകാര്യ മുറിയിൽ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് അറസ്റ്റ്. മസാജ് പാർലറിനുള്ളിൽ നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. എക്സിറ്റ്, എൻട്രി പോയിന്റുകൾ അടച്ചായിരുന്നു റെയ്ഡ്. പുരുഷന്മാർ വേഷം മാറി സ്ത്രീകളുടെ വസ്ത്രങ്ങളും വിഗ്ഗുകളും ധരിച്ച് മുഖത്ത് മേക്കപ്പ് ചെയ്ത നിലയിലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ ഐഡി കാർഡുകൾ പരിശോധിച്ചപ്പോൾ മസാജ് ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള സർട്ടിഫിക്കറ്റുകളോ ഹെൽത്ത് കാർഡുകളോ ഇല്ലെന്ന് കണ്ടെത്തി. ചിലർക്ക് ചില രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. കൂടാതെ, പാർലറുകളിൽ നിന്ന് ഗുളികകളും കാലാവധി കഴിഞ്ഞ ക്രീമുകളും കണ്ടെത്തി. അറസ്റ്റിലായ എല്ലാവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് മസാജ് പാർലറുകൾ സീൽ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn