ഈ വർഷം ജനുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 666,000 വർക്ക് പെർമിറ്റുകൾ പുതുക്കിയതായി ലേബർ അഫയേഴ്സ് സെക്ടറിനായുള്ള പവർ പബ്ലിക് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, അബ്ദുള്ള അൽ-മുതത്ത അറിയിച്ചു .കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ 59,000 തൊഴിലാളികളാണ് സ്വമേധയാ തൊഴിൽ മാർക്കറ്റ് ഉപേക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാ ഗവർണറേറ്റുകളിലുമായി 180,000 വാണിജ്യ ലൈസൻസുകളിലായി വിവിധ തൊഴിൽ വകുപ്പുകളിലുമായി 111,000 ഫയലുകളിൽ രജിസ്റ്റർ ചെയ്ത 1.4 ദശലക്ഷം പ്രവാസി തൊഴിലാളികളാണ് നിലവിൽ കുവൈത്തിലുള്ളതെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു ജനുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ളകാലയളവിൽ 146,000 തൊഴിലാളികൾ ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ശ്രമിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM