കുവൈത്ത് സിറ്റി : കുവൈത്തിൽ വിന്റർ വണ്ടർലാന്റ് തുറക്കുന്ന ആവേശത്തിലാണ് പ്രവാസികളും സ്വദേശികളും. winter wonderland ഡിസംബർ 11 ഞായറാഴ്ചയാണ് വിന്റർ വണ്ടർ ലാന്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ക്കിലേക്കുള്ള ഉദ്ഘാടന ദിനത്തിലെ പ്രവേശന ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നതായി അറിയിച്ചിരിക്കുകയാണ്സംഘാടകർ. സന്ദർശകർക്കുള്ള ടിക്കറ്റ് റിസർവേഷൻ വെബ്സൈറ്റ് വഴി മാത്രം ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 5 വയസ്സിനു മുകളിൽ പ്രായമായവർക്ക് ഒരാൾക്ക് 5 ദിനാർ വീതമാണ് ടിക്കറ്റ് നിരക്ക് .4 വയസ്സ് വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q