fisher manകുവൈത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ പ്രവാസി മത്സ്യത്തൊഴിലാളിയുടെ കൈ കുടുങ്ങി; രക്ഷയ്ക്കെത്തി ഫയർഫോഴ്സ് അം​ഗങ്ങൾ

കുവൈത്ത് സിറ്റി; കുവൈത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ fisher man രക്ഷപ്പെടുത്തി കുവൈറ്റ് ഫയർഫോഴ്സ്. കുവൈറ്റ് ഫയർഫോഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യബന്ധന യാനത്തിൽ കുബ്ബാർ ദ്വീപിന് സമീപമാണ് സംഭവം നടന്നത്. ഐസ് പൊടിക്കുന്ന യന്ത്രത്തിൽ ഒരു ഏഷ്യൻ മത്സ്യത്തൊഴിലാളിയുടെ കൈ ആണ് കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരമാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. തുടർന്ന് അം​ഗങ്ങൾ സ്ഥലത്തെത്തി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിക്ക് ഒരു കുഴപ്പവും വരാതെ രക്ഷിക്കാൻ അം​ഗങ്ങൾക്ക് സാധിച്ചു. യന്ത്രത്തിൽ നിന്ന് കൈ എടുത്ത ശേഷം മത്സ്യത്തൊഴിലാളിയെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-fifa-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *