കുവൈത്ത് സിറ്റി: 17ാമത് പ്രവാസി ഭാരതീയ ദിവസിന്റെ രജിസ്ട്രേഷൻ ഡിസംബര്‍ 26ന് അവസാനിക്കും registration. ജനുവരി എട്ടു മുതൽ 10 വരെ മധ്യപ്രദേശിലെ ഇന്ദോറിലാണ് പരിപാടി നടക്കുന്നത്. pbdindia.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 10 പേരടങ്ങുന്ന ഒരു സംഘമായോ ഒറ്റക്കോ രജിസ്ട്രേഷൻ പൂർത്തിയാക്കാം. പരിപാടിയിൽ പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് സാധ്യമാകുന്നവരെല്ലാം പങ്കെടുക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഒരാൾക്ക് ഒരു ദിവസത്തേക്ക് 5,000 ഇന്ത്യൻ രൂപയും രണ്ടു ദിവസത്തേക്ക് 7,500 രൂപയും മൂന്നു ദിവസത്തേക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പത്തോ അതിലധികമോ ഉള്ള സംഘങ്ങൾ ഒന്നിച്ചു രജിസ്റ്റർ ചെയ്യുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കും. കോവിഡ് പ്രതിസന്ധി നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഓണ്‍ലൈനായാണ് നടത്തിയിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7