കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ പ്രഥമസ്ഥാനം സ്വന്തമാക്കി കുവൈത്തി ദിനാർ.ഡോളറും പൗണ്ടും വരെ ഈ ശക്തന് മുന്നിൽ മുട്ടുമടക്കി. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യമുണ്ട് കുവൈത്ത് ദിനാറിന്. എകദേശം 270 ഇന്ത്യൻ രൂപക്ക് മുകളിലാണ് ഒരു കുവൈത്തി ദിനാറിന്റെ നിലവിലെ നിരക്ക്. അടിക്കടി അതു കൂടുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഈയിടെ ലോകത്തെ മിക്ക രാജ്യങ്ങളുടെയും കറൻസികൾക്ക് ഡോളറിനെതിരെ വിലയിടിഞ്ഞപ്പോഴും മൂല്യതകർച്ച നേരിടാതെ പിടിച്ചു നിന്ന അപൂർവ്വം കറൻസികളിൽ ഒന്നും കുവൈത്തി ദിനാർ തന്നെയാണ്. ഡോളറുമായുള്ള വിനിമയത്തിൽ അര ശതമാനത്തിൽ താഴെ മാത്രമാണ് കഴിഞ്ഞ 2 വർഷത്തിനിടെ കുവൈത്തി ദിനാറിന് തിരിച്ചടി നേരിട്ടത്. അക്കാലത്ത് ഇന്ത്യൻ രൂപയും കൂപ്പുകുത്തിയിരിന്നു. എന്നാൽ ഈ സമയം കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഗുണമായി. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ കുവൈത്തിലേക്ക് ഇറാഖ് കടന്നുകയറിയപ്പോൾ ആ കറൻസി അകാല ചരമമടയുകയും ചെയ്തു. പക്ഷേ, സദ്ദാം ഹുസൈന്റെ ഇറാഖിന്റെ കരുത്തിനെ തോൽപിച്ച്, കുവൈത്ത് തിരിച്ചു വന്നതിനൊപ്പം ദിനാറും ശക്തമായി തിരിച്ചുവരവ് തന്നെ നടത്തി. ആ കരുത്ത് ഇന്നും കുവൈത്തി ദിനാർ കാത്തുസൂക്ഷിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7