കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്ത് 1,900 കുപ്പി മദ്യം കസ്റ്റംസ് പിടികൂടി. ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. വസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞ് പലകകൾക്കു താഴെയായിരുന്നു മദ്യം ഒളിപ്പിച്ചത്.
പരിശോധനയിൽ പലകകൾ തുറന്നപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. ആരും എത്താതെ 90 ദിവസത്തോളം ശുവൈഖ് തുറമുഖത്ത് കണ്ടെയ്നർ കിടന്നതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു. നടപടിക്രമങ്ങൾക്കുശേഷം അത് ലേലം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX