കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് രണ്ടുപേർ ഇന്ത്യക്കാരനെ കൊള്ളയടിച്ചതായി പരാതി .അഹ്‍മദി ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യക്കാരൻ ഇത് സംബന്ധിച്ച് പരാതി നൽകിയത് റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് ചെന്ന രണ്ട് പേര്‍ തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയുമായിരുന്നു.പിന്നീട് ഇയാളെ മര്‍ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചു. ശേഷം ഇയാളെ ഉപേക്ഷിച്ച് സംഘം സ്വന്തം വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യഗസ്ഥര്‍ അറിയിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif