health ministryപ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിലെ ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള 625 തസ്തികളിൽ പ്രവാസികൾക്കുള്ള നിരോധനം നീക്കി

കുവൈത്ത് സിറ്റി; പ്രവാസികൾക്ക് ഇതാ സന്തോഷവാർത്ത. കുവൈറ്റ് ആരോഗ്യം മന്ത്രാലയത്തിന് കീഴിൽ health ministry കുവൈത്തികൾ അല്ലാത്തവർക്കായി 625 ജോലികൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. സിവിൽ സർവീസ് കമ്മീഷൻ (സിഎസ് എസി) ആണ് ഇക്കാര്യം അറിയിച്ചത്.77 ഡോക്ടർമാർ, 485 നഴ്സിംഗ് സ്റ്റാഫ് തസ്തികകൾ, 52 ടെക്നീഷ്യൻമാർ, 11 ഫാർമസിസ്റ്റ് തസ്തികൾ എന്നിങ്ങനെയുള്ള ജോലികൾക്കായി ഏർപ്പെടുത്തിയ നിരോധനം ആണ് മാറ്റിയത്. ആരോഗ്യമന്ത്രാലയത്തിന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ കത്ത് സിഎസ് എസ് അയച്ചതായാണ് വിവരം. ഇതോടെ ഈ തൊഴിൽ അവസരങ്ങളിലേക്ക് പ്രവാസികൾക്ക് അപേക്ഷിക്കാൻ സാധിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *