കുവൈത്തിൽ ഇനി വിനോദത്തിന്റെ കാലം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കാർണിവൽ ഗെയിമുകൾ, ഷോപ്പിംഗ്, റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഗ്രീൻ ഐലൻഡ് സീസൺ ആരംഭിച്ചു.ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയാണ് ഫെബ്രുവരി 12 ഞായറാഴ്ച പുതിയ സീസണ് തുടക്കമിട്ടത്. ഈ വർഷത്തെ ഗ്രീൻ ഐലൻഡ് സീസണിലെ പ്രവർത്തനങ്ങൾ എല്ലാ പൗരന്മാരുടെയും എല്ലാ പ്രായത്തിലുള്ളവരുടെയും അഭിരുചികൾ നിറവേറ്റാൻ കഴിയുന്നതുമാണെന്നാണ് വിലയിരുത്തൽ. ഗ്രീൻ ഐലൻഡ് സീസൺ ഏകദേശം മൂന്ന് മാസത്തോളം നീണ്ട് നിൽക്കും. പ്രവൃത്തി ദിവസങ്ങളിൽ, ഞായർ മുതൽ ബുധൻ വരെ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 11:00 വരെയും, വാരാന്ത്യങ്ങളിൽ, വ്യാഴാഴ്ച മുതൽ ശനി വരെ, രാവിലെ 10:00 മുതൽ രാത്രി 11:00 വരെയും വിനോദ കേന്ദ്രം തുറന്നിരിക്കും. എല്ലാ സന്ദർശകർക്കും ഗ്രീൻ ഐലൻഡിന്റെ വെബ്സൈറ്റ് വഴി പ്രവേശന ടിക്കറ്റ് നേടാവുന്നതാണ്. 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ 5 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ടിക്കറ്റിന്റെ വില രണ്ടര ദിനാർ ആണ്. ഗെയിമുകളിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ഫീസും നൽകേണ്ടതുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1