കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂലയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ 12 പ്രവാസികൾ പിടിയിൽ. അനാശ്യാസത്തിൽ ഏർപ്പെട്ട 5 സ്ത്രീകളും 7 പുരുഷൻമാരുമാണ് പിടിയിലായത്. പബ്ലിക് മോറൽ സംരക്ഷണ വകുപ്പിന്റെ സുരക്ഷാ പരിശോധയുടെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായ പ്രവർത്തനങ്ങൾ മഹ്ബൂലയിലെ അപ്പാർട്ട്മെന്റുകളിൽ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1