കുവൈത്ത് സിറ്റി; കുവൈത്തിലെ ജഹ്റ റിസർവ്വിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് jahra reserve അവസാനിപ്പിച്ചു. സീസൺ അവസാനിച്ചതോടെയാണ് ഇത്തരത്തിൽ സന്ദർശകർ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചത്. എൺവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022 – 23 സീസണിൽ റിസർവിലേക്ക് 3000 സന്ദർശകരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയത്. ജഹ്റ റിസർവ്വ സന്ദർശനത്തിലൂടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സന്ദർശകർക്ക് സാധിച്ചു. ആയിരക്കണക്കിന് പൗരന്മാരാണ് മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ ജഹ്റ റിസർവിലേക്ക് എത്തിയത്. ഇക്കുറി അധികൃതരുടെ നേതൃത്വത്തിൽ കണ്ടൽച്ചെടികൾ ഉൾപ്പെടെ നിരവധി ചെടികളും റിസർവ്വിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue