കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള chemotherapy drugs ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തന്റെ പദവി മുതലെടുത്ത് നിയമലംഘനം നടത്തിയ പ്രതിയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പിടകൂടിയത്. 800 കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ച ഷുവൈഖ് തുറമുഖ ഓഫീസിലെ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ ഉദ്യോഗസ്ഥർക്ക് പിടികൂടാനായതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. കള്ളക്കടത്ത് ശ്രമത്തെ കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യേക സംഘം രൂപീകരിച്ച് ഇയാൾക്കായി കെണിയൊരുക്കി പിടികൂടി ബന്ധപ്പെട്ട അധികാരിക്ക് കൈമാറി. 3 ഇറാനികളുമായി സഹകരിച്ച് രാജ്യത്തിനകത്ത് മയക്കുമരുന്ന് കടത്താനും വിൽക്കാനും പ്രതി ശ്രമിച്ചതായി അധികൃതർ പറഞ്ഞു. അതേസമയം, പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഇയാൾ അൽ-സുബ്ബിയയിൽ നിന്ന് മയക്കുമരുന്ന് കൈവശം വച്ചിരുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ജഹ്‌റ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ജാബർ ബ്രിഡ്ജിലെ ആഘോഷ സ്ഥലങ്ങളിൽ സുരക്ഷയൊരുക്കുന്നതിനിടെ സംശയാസ്പദമായ രീതിയിൽ വാഹനം പാർക്ക് ചെയ്‌തത് കണ്ടപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue