കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കുവൈത്തിൽ ഉയർന്നത് 10,562 പുതിയ പതാകകൾ. ദേശീയ വിമോചനദിനാഘോഷങ്ങളുടെ national day ഭാഗമായിട്ടാണ് ഫെബ്രുവരി മാസത്തിൽ ഇത്രയധികം പതാകകൾ ഉയർത്തിയത്. ഇതിന്റെ ഭാഗമായി 214 പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഡെക്കറേഷൻ വർക്ക് മോണിറ്ററിങ് സംഘമാണ് പതാകകൾ സ്ഥാപിച്ചത്. പ്രധാന റോഡുകളിലെ കേടായ എല്ലാ പതാകകളും മാറ്റി പുതിയവ സ്ഥാപിച്ചതായും ഡെക്കറേഷൻ വർക്ക് ടീമിലെ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ബാഖിത് അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue