160000 പ്രവാസികളെ നാട് കടത്താൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈത്തിൽ താമസ നിയമ ലംഘകർക്ക്‌ നിശ്ചിത പിഴ അടച്ച്‌ നാട്ടിലേക്ക്‌ പോകുവാനും പുതിയ വിസയിൽ തിരികെ വരാനും ഇനിയും അവസരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ രേഖ വിഭാഗം. അറിയിച്ചുഎന്നാൽ കോവിഡ് സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി താമസ രേഖ നിയമ വിധേയമാക്കാൻ നാല് അവസരങ്ങൾ റെസിഡൻസി നിയമ ലംഘകർക്ക് നൽകിയതിനാൽ ഇനി പുതുതായി ഒരവസരവും നൽകില്ലെന്ന് അധികൃതർ അറിയിച്ചു താമസ നിയമ ലംഘകരെ പിടികൂടാനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും എത്രയും വേഗം രാജ്യത്ത് നിന്ന് നാടുകടത്താനും അധികാരികൾ വിപുലമായ പ്രചാരണങ്ങൾതുടങ്ങും .കൊറോണ കാലത്ത്, എല്ലാ റസിഡൻസി നിയമ ലംഘകർക്കും അവരുടെ സ്റ്റാറ്റസ് തിരുത്താനും പിഴയില്ലാതെ രാജ്യം വിടാനും ഇതിനായി സൗജന്യ വിമാന ടിക്കറ്റ് നൽകാനും കുവൈറ്റ് തയ്യാറായിരുന്നു എങ്കിലും വലിയ വിഭാഗം താമസ നിയമ ലംഘകർ ഇപ്പോഴും രാജ്യത്തുണ്ട്. നിലവിൽ, നിയമലംഘകരുടെ എണ്ണം ഏകദേശം 160,000 ത്തോളമാണ് . നിരവധി താമസക്കാർ അവരുടെ കുടുംബങ്ങൾക്കായി സന്ദർശക വിസ നേടുകയും നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും റെസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യാതെ അനധികൃത താമസക്കാരായി തുടരുകയാണ് ഇവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്
റസിഡൻസി നിയമം ലംഘിച്ചവർക്ക് ഇപ്പോൾ പിഴയടച്ച് രാജ്യം വിടാമെന്നും ശേഷം ഇവർക്ക് പുതിയ വിസയിൽ മടങ്ങാമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി . എന്നാൽ, നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയാൽ വിരലടയാളം രേഖപ്പെടുത്തി നാടുകടത്തും. ഇവർക്ക് ആജീവനാന്തരം കുവൈത്തിലേക്കുള്ള പ്രവേശനം വിലക്കും , കൂടാതെ 5 വർഷത്തേക്ക് ജി സി സി യിലെ മറ്റ് രാജ്യങ്ങളിലും പ്രവേശനം നിഷേധിക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy