lawകുവൈത്തിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കുവൈത്ത് സിറ്റി :, കുവൈത്തിൽ ജിലീബ് ശുയൂഖ് ഹസാവി പ്രദേശത്തെ വീട്ടിൽ കഴിഞ്ഞ ദിവസം law ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ചെറിയ കെട്ടിടത്തിൽ ഷോപ്പിം​ഗ് കോംപ്ലക്സിനു സമാനമായ രീതിയിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. ബംഗ്ലാദേശികളുടെ നേതൃത്വത്തിൽ അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്. വാണിജ്യ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. റേഷൻ ഉൽപ്പന്നങ്ങൾ കവറുകൾ മാറ്റി പാക്ക് ചെയ്യുവാനും അവയുടെ സംഭരണത്തിനുമായിരുന്നു വീട്ടിലെ ഒരു മുറി നീക്കി വെച്ചത്.അരി, പഞ്ചസാര, പാൽപൊടി, മുതലായ റേഷൻ ഉൽപ്പന്നങ്ങൾ പ്രമുഖ ബ്രാന്റുകളുടെ പാക്കുകളിലാക്കിയായിരുന്നു സൂക്ഷിച്ചത്. വാഹനങ്ങളുടെ സ്പെയർ പാർട് വില്പന, പലചരക്കു കട, റെസ്റ്റോറന്റ്, പാചക ഗ്യാസ് കട എന്നിവ കൂടാതെ ഒരു ബാർബർ ഷോപ്പ് കൂടി ഇതേ വീട്ടിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നതാണ് കൗതുകം ജനിപ്പിക്കുന്ന വസ്തുത. പ്രദേശത്തിന് മുഴുവൻ അപകട ഭീഷണി ഉയർത്തുന്ന രീതിയിലാണ് ഇവിടെ അനധികൃതമായി ​ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പിടിയിലായ 11 ബം​ഗ്ലാദേശികളം നാട്‌ കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top