വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിമാനം പാകിസ്ഥാനിലെ cheapo air കറാച്ചിയിൽ അടിയന്തരമായി ഇറക്കി.ന്യൂഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറക്കുകയായിരുന്ന വിമാനത്തമാണ് അടിയന്തരമായി ഇറക്കിയത്. നൈജീരിയൻ പൗരനായ അബ്ദുള്ള എന്നയാളാണ് മരിച്ചത്. യാത്രക്കിടെ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ കറാച്ചിയിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു, മാനുഷിക അടിസ്ഥാനത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. അനുമതി ലഭിച്ചതിന് ശേഷം വിമാനം കറാച്ചിയിലെ ജിന്ന ടെർമിനൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് ഇവിടെ എത്തിയ മെഡിക്കൽ പ്രൊഫഷണലുകൾ അബ്ദുള്ളയെ പരിശോധിക്കുകയും വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം ദോഹയിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue