കുവൈറ്റ്: കുവെെത്തിലെ ഹവല്ലി ഏരിയയ്‌ക്ക് എതിർവശത്തുള്ള കെയ്‌റോ സ്‌ട്രീറ്റ് നാളെ (വെള്ളിയാഴ്ച) താൽകാലികമായി അടയ്‌ക്കും. കുവൈറ്റ് സിറ്റിയിൽ നിന്ന് അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുള്ള ഗതാഗതത്തെയും ബെയ്‌റൂട്ട് സ്‌ട്രീറ്റിന്റെ കവലയെയും ഇത് ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രദേശത്തെ അവസാന റോഡ് പണികൾ പൂർത്തീകരിക്കുന്നതിനാണ് നിയന്ത്രണമേർപ്പെത്തുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കുന്നതോടൊപ്പം ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട അതികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue